കൂട്ടത്തായിലെ കൊലപാതക പരമ്പര ; കൊലപാതകള്‍ക്ക് പിന്നില്‍ പല കാരണങ്ങള്‍
ഒരു സാധാരണ സ്ത്രീയുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഇത്രയും വലിയ കൊലപാതക പരമ്പരയ്ക്ക് കാരണമായത് എന്ന് ഞെട്ടലോടെയാണ് കേരളം കാണുന്നത്. കണ്ണൂര്‍ പിണറായിയില്‍ ഉണ്ടായതിനു സമാനമായ കൊലപാതക പരമ്പര തന്നെയാണ് ഇവിടെയും അരങ്ങേറിയത്. മുഖ്യ പ്രതി സൗമ്യക്ക് പലരുമായി ഉണ്ടായിരുന്ന അവിഹിതബന്ധങ്ങള്‍ ആണ് അവിടെ കൊലപാതകങ്ങള്‍ക്ക് കാരണമായത്. ഈ ബന്ധങ്ങളെ വീട്ടുകാര്‍ എതിര്‍ത്തതാണ് കൊലപാതക പരമ്പര നടത്താന്‍ ഇവര്‍ക്ക് പ്രേരണയായത്. ആഹാരത്തില്‍ വിഷം കലര്‍ത്തിയാണ് സൌമ്യ തന്റെ കുഞ്ഞിനേയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്.
പോലീസ് പിടിയിലായ സൗമ്യ ജയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ അതിനേക്കാള്‍ വ്യക്തമായ പ്ലാനിങ്ങില്‍ നടത്തിയതാണ് കൂട്ടത്തായിലെ കൊലപാതകങ്ങള്‍. കാരണം പതിനാലു വര്‍ഷമാണ് പ്രതിയായ ജോളി ഇത്രയും കൊലപാതകം നടത്തുവാന്‍ തിരഞ്ഞെടുത്ത സമയം. അതും വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടാണ് ഓരോ കൊലപാതകവും നടത്തിയിരിക്കുന്നതും.
ഓരോ കൊലപാതകത്തിന് പിന്നിലും ഓരോ കാരണങ്ങള്‍ ആണ് ഇവിടെ. എന്നാല്‍ കൊലപാതകം നടത്തിയ രീതി സമാനവും . അതുകൊണ്ടു തന്നെ സമൂഹത്തിനു തന്നെ ഭീഷണിയായ ഒരു സീരിയല്‍ കില്ലറാണ് ജോളി. ഇപ്പോള്‍ എങ്കിലും സത്യം പുറത്തുവന്നില്ലായിരുന്നു എങ്കില്‍ ഇനിയും ധാരാളം ജീവനുകള്‍ ജോളി കാരണം ഇല്ലാതാകുമായിരുന്നു. പിഞ്ചു കുഞ്ഞിനെ പോലും കൊലപ്പെടുത്താന്‍ മടിക്കാത്ത ഇവരൊക്കെ മറ്റുള്ളവര്‍ക്ക് ഭീഷണി തന്നെയാണ്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്.
2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു, അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ ആല്‍ഫൈന്‍, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്റെ ഭാര്യ സിലി.
കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ :
അന്നമ്മ– പണ0 കൈക്കാര്യം ചെയ്യുന്നത് ഉള്‍പ്പടെ വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കുമുള്ള അധികാരം അന്നമ്മയായിരുന്നു. ഈ അധികാരങ്ങള്‍ നേടിയെടുക്കാനായിരുന്നു ആദ്യമായി ജോളി കൊലപാതകം ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും.
ടോം തോമസ് – രണ്ടാമത്തെ ഇര. ജോളിയ്ക്കും റോയിക്കും വേണ്ടി സ്വത്തുക്കളുടെ പങ്കു വിറ്റ് ടോം പണ0 നല്‍കിയിരുന്നു. അതിനാല്‍, കുടുംബ സ്വത്ത് ഇനി ലഭിക്കില്ലെന്ന് ടോം ഇവരോട് പറഞ്ഞിരുന്നു. അത് അംഗീകരിച്ച് സ്‌നേഹത്തോടെ ജീവിച്ചിരുന്ന ഇവര്‍ ഇടയ്ക്ക് സ്വത്തിന്റെ പേരില്‍ ടോമിനോട് പിണങ്ങി. വസ്തു ലഭിക്കുമെന്ന ധാരണയിലാണ് ഇവര്‍ ടോമിനെ കൊലപ്പെടുത്തിയത്.
റോയി – റോയിയുമായുള്ള ദാമ്പത്യ ബന്ധത്തിലെ വിള്ളലാണ് ഭര്‍ത്താവിനെ കൊല്ലാന്‍ കാരണം. ആദ്യ രണ്ടു കൊലപാതകങ്ങള്‍ പിടിക്കപെടാത്തത് മൂന്നാമത്തെ കൊലപാതകം വളരെ എളുപ്പമാക്കി.
മാത്യു – റോയിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം വേണമെന്ന് ശാഠ്യം പിടിച്ചതാണ് മാത്യുവിനെ കൊല്ലാന്‍ കാരണം.
ആല്‍ഫൈന്‍, സിലി– ഷാജുവിനെ പോലെയൊരു ഭര്‍ത്താവിനെ വേണമായിരുന്നുവെന്ന് എപ്പോഴും ജോളി പറയുമായിരുന്നു. ഇതാകാം ആല്‍ഫൈന്‍, സിലി എന്നിവരുടെ കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പൊലീസ് കരുതുന്നത്.
ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയും കാമുകന്‍ മാത്യുവും ചേര്‍ന്ന്. മാത്യുവാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. സയനൈഡ് നല്‍കിയത് കാമുകന്‍ മാത്യുവാണെന്നും മാത്യുവും ജോളിയും തമ്മില്‍ രഹസ് ഇടപാടുണ്ടെന്നും മാത്യു സമ്മതിച്ചു. ജോളിയുമായി ബന്ധമുണ്ടെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു അറിയാതെയായിരുന്നു ബന്ധമെന്നും മാത്യു വെളിപ്പെടുത്തി.