പാലില്‍ വെള്ളം ചേര്‍ത്ത് വിറ്റതിനു 24 വര്‍ഷങ്ങള്‍ക്ക് ശേഷം ശിക്ഷ
പാലില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അങ്ങനെ ചെയ്തതിനു ഒരാള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. അതും വെള്ളം ചേര്‍ത്ത് വിറ്റു 24 വര്‍ഷങ്ങള്‍ക്ക് ശേഷം . ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. രാജ് കുമാര്‍ എന്ന ക്ഷീരകര്‍ഷകനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഭക്ഷ്യ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം 1995ലാണ് രാജ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിശോധിച്ചത്. പരിശോധനയില്‍ രാജ്കുമാര്‍ വിറ്റ പാലില്‍ 4.6 ശതമാനം മില്‍ക് ഫാറ്റും, 7.7 ശതമാനം മില്‍ക് സോളിഡ് നോണ്‍ ഫാറ്റുമായിരുന്നു. 8.5 ശതമാനമാണ് നോണ്‍ ഫാറ്റ് വേണ്ടത്.
എന്നാല്‍ ഈ വ്യത്യാസം വൈക്കോലിന്റെയും കാലിത്തീറ്റയുടെയും ഗുണമേന്മ കൊണ്ടുണ്ടാവുന്നതാണെന്ന് രാജ്കുമാര്‍ വാദിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ രാജ്കുമാറിന്റെ ഭാഗത്താണ് തെറ്റെന്ന് തെളിഞ്ഞതോടെ ശിക്ഷ വിധിക്കുകയായിരുന്നു.
24 വര്‍ഷം മുന്‍പ് നടന്ന സംഭവമായതിനാല്‍ കുമാറിനുള്ള ശിക്ഷ മയപ്പെടുത്തണമെന്നും അനുഭാവം കാണിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.എന്നാല്‍, പ്രാഥമിക ഭക്ഷണ വിഭവമായ പാല്‍ നിലവാരമില്ലാതെ വില്‍ക്കപ്പെട്ടാല്‍ മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഭക്ഷ്യ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളില്‍ നിന്നുള്ള നാമമാത്ര വ്യതിയാനം പോലും അവഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.