പ്രമുഖ തമിഴ് ഹാസ്യതാരം കുമളിയിലെ റിസോര്‍ട്ടില്‍ വെച്ച് മരിച്ചു
തമിഴ് ഹാസ്യ താരം കൃഷ്ണമൂര്‍ത്തി(64) യാണ് മരിച്ചത്. ‘മാനേജര്‍ കൃഷ്ണമൂര്‍ത്തി’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുമളിയിലെ റോസാപ്പൂക്കണ്ടത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു മരണം.
ശക്തി സംവിധാനം ചെയ്യുന്ന ‘പേയ് മാമ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കുമളിയിലെത്തിയതായിരുന്നു കൃഷ്ണമൂര്‍ത്തി. 1987ല്‍ സിനിമാ അഭിനയം തുടങ്ങിയ കൃഷ്ണമൂര്‍ത്തി പല പ്രമുഖ താരങ്ങളുടെ കൂടെയും അഭിനയിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ കുഴഞ്ഞ് വീണ കൃഷ്ണമൂര്‍ത്തിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ ചെന്നൈക്ക് കൊണ്ടുപോയി.