കൂടത്തായി ; റോയി തോമസിന്റെ കൊലയ്ക്ക് പിന്നില്‍ നാല് കാരണങ്ങളെന്ന് പൊലീസ്
കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ റോയിയെ ജോളി കൊല്ലാനുള്ള നാലു കാരണങ്ങള്‍ പൊലീസ് പുറത്തുവിട്ടു. റോയിയുടെ അമിത മദ്യപാനം, അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധത്തെ എതിര്‍ത്തത് കൂടാതെ സ്ഥിര വരുമാനമുള്ള ആളെ വിവാഹം കഴിക്കാനുള്ള ജോളിയുടെ ആഗ്രഹം ഇവയാണ് റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങളായി പൊലീസ് പറയുന്നത്.
മാത്രമല്ല ജോളി കൊലപാതകം നടത്തിയത് രണ്ടും മൂന്നും പ്രതികളുടെ അറിവോടെയാണെന്ന് മൊഴി നല്‍കിയതായും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മൂന്ന് പ്രതികളേയും അടുത്ത ആറു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനൊന്നു ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. അഞ്ച് മരണങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായി. എന്‍.ഐ.ടിയില്‍ ജോലിയുണ്ടെന്ന് പ്രതി തെറ്റിദ്ധരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. വിഷവസ്തുക്കള്‍ ശേഖരിച്ചതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വിഷവസ്തു എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. അതേസമയം കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കേസിലെ പ്രതികളെ 6 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടത്തായിയില്‍ ബന്ധുക്കളായ 6 പേരെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ താമരശേരി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. 16ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.