ഇറാന്‍ എണ്ണ ടാങ്കറിനു നേരെ ഹൂതി മിസൈല്‍ ആക്രമണം ; വന്‍ സ്‌ഫോടനം
ചെങ്കടലിലൂടെ പോകുകയായിരുന്ന നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുടെ ഓയില്‍ ടാങ്കറില്‍ വന്‍ സ്‌ഫോടനം. സൗദി തുറമുഖ നഗരമായ ജിദ്ദയില്‍ നിന്നും 60 മൈല്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിന് പിന്നില്‍ തീവ്രവാദി ആക്രമണമാണ് എന്ന് സംശയിക്കുന്നതായും ഔദ്യോഗിക വാര്‍ത്താ മാധ്യമമായ ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് മിസൈലുകള്‍ ഓയില്‍ ടാങ്കറില്‍ പതിച്ചതായും രണ്ട് സ്റ്റോര്‍ റൂമുകള്‍ തകര്‍ത്തതായും ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം മൂലം നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയുടെ ടാങ്കറില്‍ ഗുരുതരമായ കേടുപാടാണ് സംഭവിച്ചത്. ഇതുമൂലം, എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് നൗര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം. ഇതിനിടെ സ്‌ഫോടനംത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി രംഗത്തെത്തിയിട്ടുണ്ട്.