ബാഹുബലി വില്ലനെ ചലഞ്ച് ചെയ്തു സായി പല്ലവി
ബാഹുബലി വില്ലനായ റാണ ദഗ്ഗുബാട്ടിയയെ ചലഞ്ച് ചെയ്തു മലയാളികളുടെ സ്വന്തം മലര്‍ മിസ് ആയ സായി പല്ലവി. ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ആണ് സായി റാണയെ ചലഞ്ച് ചെയ്തത്. നേരത്തെ നടന്‍ വരുണ്‍തേജിന്റെ ചലഞ്ച് ഏറ്റെടുത്ത സായ് മരം നടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഫിദ എന്ന ചിത്രത്തില്‍ സായ്പല്ലവിയുടെ കോ-സ്റ്റാര്‍ ആയിരുന്നു വരുണ്‍തേജ.
റാണയെ കൂടാതെ നടിയായ സാമന്തയെയും സായി ചലഞ്ച് ചെയ്തിട്ടുണ്ട്. മരം നടുന്നതാണ് ഗ്രീന്‍ ഇന്ത്യ ചലഞ്ച്. പല സെലിബ്രറ്റികളും ചലഞ്ച് ഏറ്റെടുത്തു മരങ്ങള്‍ നടുകയാണ് ഇപ്പോള്‍.