ജമ്മുകശ്മീരില്‍ ഗ്രനേഡ് ആക്രമണം ; അഞ്ചുപേര്‍ക്ക് പരിക്ക്

ജമ്മുകശ്മീരില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. പരിക്കേറ്റവരില്‍ മൂന്ന് പ്രദേശവാസികളുടെ നില ഗുരുതരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

ഒക്ടോബര്‍ 5 ന് അനന്ത്‌നാഗ് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിനു പുറത്തും സമാനമായ് ആക്രമണം നടന്നിരുന്നു. അന്ന് 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പുറത്തെ പൊലീസ് വാഹനത്തിന് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.