ഡല്‍ഹിയില്‍ വായൂ മലിനീകരണം അതീവഗുരുതരമായ രീതിയില്‍
ഡല്‍ഹിയില്‍ വായു നിലവാരം അതീവ ഗുരുതരമായ അവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. അന്തരീക്ഷ വായൂ നിലവാര സൂചിക 256 ലേക്ക് എത്തിയേക്കും. വരും ദിവസങ്ങളില്‍ വായു നിലവാരം അതീവ മോശമാകുമെന്നാണ് പ്രവചനം. സമീപ സംസ്ഥാനങ്ങളായ പഞ്ചാബ് ഹരിയാന എന്നിവടങ്ങില്‍ ക്യഷിയിടങ്ങളില്‍ നിലമൊരുക്കുന്നതിന്റെ ഭാഗമായി തീയിടുന്നതാണ് വായു നിലവാരം മോശമാകാന്‍ കാരണമായത്.
മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ സമ്പ്രാദായം നവംബര്‍ 4 മുതല്‍ 15 വരെ നടപ്പിലാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒറ്റ അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇടവിട്ടുള്ള ദിവസങ്ങളില്‍ നിരത്തിലിറക്കുന്ന രീതിയാണിത്. കഴിഞ്ഞ വര്ഷം ദീപാവലി സമയത്തു വെടിമരുന്നുകള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തു ഏറ്റവും കൂടുതല്‍ വായു മലിനീകരണം ഉണ്ടാകുന്ന സംസ്ഥാനമാണ് ഡല്‍ഹി.