ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം; റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയ0. ആദ്യ മത്സരത്തില്‍ 203 റണ്‍സിന് നേടിയ വിജയത്തെ മറികടക്കുന്നതായിരുന്നു രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യ നടത്തിയ മിന്നും പ്രകടനം. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നി0ഗ്‌സിനും 137 റണ്‍സിനുമാണ് ഇന്ത്യ പരമ്പരയും സ്വന്തമാക്കിയത്.

ഒരു ദിവസം കൂടി ശേഷിക്കെയാണ് ഇന്ത്യ ടെസ്റ്റ് സ്വന്തമാക്കിയത്. ഇന്ത്യ നേടിയ 601 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നി0ഗ്‌സ് 275-ല്‍ അവസാനിക്കുകയായിരുന്നു. അതുപോലെ ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ പിറന്നത് മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്.

സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കുന്ന രാജ്യമായി മാറി ഇന്ത്യ. ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. 2012-13 മുതല്‍ ഇന്ത്യയില്‍ വച്ച് നടന്ന എല്ലാ പരമ്പരകളും ഇന്ത്യയാണ് വിജയിച്ചത്. ഓസ്‌ട്രേലിയയുടെ പേരിലുള്ള തുടര്‍ച്ചയായ 10 ജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. രണ്ട് തവണ ഓസ്‌ട്രേലിയ 10 തുടര്‍ പരമ്പരകള്‍ അവരുടെ നാട്ടില്‍ വച്ച് വിജയിച്ചിരുന്നു. 2004 മുതല്‍ 2009 വരെ ആയിരുന്നു ഓസ്‌ട്രേലിയ അവസാനമായി 10 പരമ്പര ജയങ്ങള്‍ കുറിച്ച് റെക്കോര്‍ഡ് ഇട്ടത്.

3 പരമ്പരകളുള്ള സീരീസില്‍ ആദ്യ 2 പരമ്പരകളും ജയിച്ചാണ് ഇന്ത്യ സീരീസ് സ്വന്തമാക്കിയത്. ആദ്യ ഇന്നി0ഗ്‌സില്‍ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജ എന്നിവരാണു തിളങ്ങിയത്.
ആദ്യ ഇന്നി0ഗ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേടിയ ഡബിള്‍ സെഞ്ചുറിയും മായങ്ക് അഗര്‍വാള്‍ നേടിയ സെഞ്ചുറിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിച്ചത്.