വിദ്യാര്‍ത്ഥികളായ മലയാളി കമിതാക്കള്‍ മംഗളൂരുവില്‍ വിഷം കഴിച്ചു മരിച്ചു
വിദ്യാര്‍ത്ഥികളായ മലയാളി കമിതാക്കള്‍ മംഗളൂരുവില്‍ വിഷം കഴിച്ചു മരിച്ചു . കാസര്‍ഗോഡ് കോളിയടുക്കം സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. ഇരുവരെയും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ വീട്ടുകാരില്‍ നിന്നും വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് വിവരം. എലിവിഷം കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത് .സംഭവത്തില്‍ മംഗളൂരു സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടു നല്‍കി.