കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

റോം: മദര്‍ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ഥ്റ്റിയ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 13ന് രാവിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന വിശുദ്ധികരണ ചടങ്ങുകള്‍ക്ക് മുന്‍പായിരുന്നു മന്ത്രി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകള്‍ അറിയിക്കാന്‍ മാര്‍പാപ്പ മുരളീധരനോട് അഭ്യര്‍ത്ഥിച്ചു. അതേസമയം മഹാത്മ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളില്‍ പരമ്പരാഗത രീതിയില്‍ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടമ്പേന്തിയ നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരന്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കര്‍ദ്ദിനാള്‍ പോള്‍ ഗല്ലാഗറുമായും വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.