താന്‍ ഗര്‍ഭിണി അല്ല എന്ന് ദീപിക പദുകോണ്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വിഷയത്തിന് മറുപടിയുമായി ബോളിവുഡ് നടി ദീപികാ പദുകോണ്‍. കുറച്ചു ദിവസമായി ദീപിക ഗര്‍ഭിണിയാണ് എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒഴുകി നടക്കുകയായിരുന്നു. എന്നാലിപ്പോള്‍ ദീപിക തന്നെ വിഷയത്തില്‍ വ്യക്തത കൊണ്ട് വന്നു.

അത്തരം വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും തങ്ങള്‍ രണ്ട് പേരും അതേകുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നുമാണ് ദീപികയുടെ പ്രതികരണം. കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെങ്കിലും ഇപ്പോള്‍ കരിയറിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്നാണ് ദീപിക പറയുന്നത്.

കബീര്‍ സിംഗ് സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ഇരുവരും. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ’83’.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ കപില്‍ ദേവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കപിലായാണ് രണ്‍വീര്‍ എത്തുന്നത്. കപിലിന്റെ ഭാര്യ റോമിയെയാണ് ദീപിക അവതരിപ്പിക്കുന്നത്. 2018 നവംബറിലായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹം നടന്നത്.

കുറച്ചു നാല് മുന്‍പ് ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്കായി രണ്‍വീര്‍ നടത്തിയ ലൈവിനിടെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നു0 ദീപിക ‘ഹായ് ഡാഡി’ എന്ന സന്ദേശ0 അയക്കുകയായിരുന്നു. അതിനു പിന്നാലെ ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു. ചലച്ചിത്ര താരം അര്‍ജ്ജുന്‍ കപൂറും രണ്‍വീറിന്റെ ലൈവില്‍ കമന്റുമായെത്തിയിരുന്നു.

ചേട്ടനും ചേട്ടത്തിയും നിങ്ങള്‍ക്ക് ഒരാളെ തരാന്‍ പോകുന്നു (Baba, Bhabhi is gonna give you one)- എന്നായിരുന്നു അര്‍ജ്ജുന്റെ കമന്റ്. ദീപികയുടെയും അര്‍ജ്ജുന്റെയും കമന്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ശേഷം ദീപികയുടെ ‘കുട്ടി വയറ്’ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.