ഇസ്ലാമിനെയും ശബരിമലയെയും അപമാനിക്കുന്ന ഉള്ളടക്കവുമായി കോളേജ് മാഗസീന്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മാഗസികയിലാണ് ഇസ്ലാമിനെയും ശബരിമലയെയും അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഉള്ളത്. മാഗസിനില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്ലാം മതത്തേയും ബുദ്ധക്കണ്ണ് എന്ന കവിത ശബരിമലയേയും അപമാനിക്കുന്നതാണെന്നാണ് പ്രതിഷേധക്കാരുടെ അവകാശവാദം. ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി എംഎസ്എഫും എബിവിപിയും രംഗത് വന്നു.
പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണ് ആദര്‍ശ് എന്ന വിദ്യാര്‍ത്ഥിയുടെ മൂടുപടമെന്ന കവിതയെന്നാണ് എംഎസ്എഫ് നേതാവ് മിസ്ഹബ് കിഴരിയൂര്‍ ആരോപിക്കുന്നത്. പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നാണ് എബിവിപിയും പറയുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെ വീമ്പ് പറഞ്ഞ് സെലക്ടീവ് ആവിഷ്‌കാരമാണ് മാഗസിനില്‍ കാണിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത് . പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യവിരുദ്ധ കവിതകളും കഥകളുമാണെന്നാണ് എബിവിപിയുടെ ആരോപണം.
അതേസമയം മാഗസിന്‍ പിന്‍വലിച്ചുവെന്ന രീതിയില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ നിഷേധിച്ചു. പരാതിയെ കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുമെന്നാണ് രജിസ്ട്രാര്‍ വ്യക്തമാക്കിയത്.