വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നിര്‍ദ്ദേശിച്ച് ബി.ജെ.പിയുടെ പ്രകടനപത്രിക

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നത്തിനായി മഹാത്മാ ഫൂലെ, സാവിത്രിബായ് ഫൂലെ, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ പേരുകള്‍ ഭാരത രത്നയ്ക്ക് വേണ്ടി നിര്‍ദ്ദേശിച്ചു ബിജെപിയുടെ പ്രകടന പത്രിക. മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ 1948- ല്‍ സവര്‍ക്കറിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയിരുന്നു, എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി.

2022- ഓടെ ഭവനരഹിതരായ എല്ലാവര്‍ക്കും ഭവനം, അടിസ്ഥാന സൗകര്യങ്ങളില്‍ 5 ലക്ഷം കോടി രൂപയുടെ നിക്ഷേപം, തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷ, ആരോഗ്യം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി നല്‍കുന്ന വാഗ്ദാനങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ പ്രചാരണം നടത്തും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ റാലികള്‍ നടത്തും. ഒക്ടോബര്‍ 2-1 നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് . ഒക്ടോബര്‍ 24- ന് ഫലം പ്രഖ്യാപിക്കും.