രാജ്യത്തിനുവേണ്ടി വലുതും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരു0 : മോദി

രാജ്യ താത്പര്യത്തിനായി വലുതും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുരുക്ഷേത്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവേ ആണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ദസറദിവസം ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്ന് ആദ്യത്തെ റാഫേല്‍ യുദ്ധവിമാനം ലഭിച്ചു. നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സന്തോഷമില്ലേ? നമ്മുടെ രാജ്യത്തിന്റെ ശക്തി വര്‍ദ്ധിക്കുമ്പോള്‍ നമുക്ക് വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. എന്തുകൊണ്ടാണ് എന്നറിയില്ല, രാജ്യത്തെ ജനങ്ങള്‍ സന്തുഷ്ടരാകുമ്പോള്‍ കോണ്‍ഗ്രസ് കൂടുതല്‍ അസ്വസ്ഥരാകുന്നു’, മോദി പറഞ്ഞു.

ബിജെപി വീണ്ടും ഹരിയാനയില്‍ അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് മോദി പറഞ്ഞു. രണ്ട് ദിവസം ഹരിയാനയില്‍ ചിലവഴിച്ച തനിക്ക് വോട്ടര്‍മാരുടെ പ്രവണത വ്യക്തമായി മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയില്‍ നടന്ന മറ്റൊരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മുഖ്യ പ്രചാരണ വിഷയമാക്കിയത് ബേട്ടി ബചാവോ, ബേട്ടി പഠാവോ മുദ്രാവാക്യമായിരുന്നു. തന്റെ പ്രസംഗത്തിലുടനീളം ഹരിയാനയിലെ പെണ്‍കുട്ടികളെ പ്രശംസിക്കാനും മോദി മറന്നില്ല.