വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണം ഈദ് ആഘോഷം
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഓണം ഈദ് ആഘോഷം ‘ചിങ്ങാപൂത്താലം’ മസ്‌കറ്റ്, വാദികബീറിലേ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടെല്‍ ഓഡിറ്റോറിയത്തില്‍ വിപുലമായി ആഘോഷിച്ചു.
മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നാണ് ഓണം. പ്രതേകിച്ചും പ്രവാസികള്‍ക്ക് ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹം ആര്‍ഭാടപൂര്‍വം ജാതിമത ചിന്തകള്‍ക്കതീതമായി കൊണ്ടാടുന്ന പോയകാലത്തിന്റെ മധുരമായ സ്മരണകള്‍ നിലനിര്‍ത്തുന്ന കേരളത്തിന്റെ ദേശിയ ഉത്സവമാണ് ഓണം.
120 ലോകരാഷ്ട്രങ്ങളില്‍ സാന്നിധ്യമറിയിച്ച ലോകമലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഒമാന്‍ ഘടകം സംഘടിപ്പിച്ച ഓണാഘോഷം അവതരണത്തിലെ പുതുമ കൊണ്ടും നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍
കൊണ്ടും വ്യത്യസ്തമായിരുന്നു.
ചടങ്ങില്‍ ഒമാന്‍ ഘടകത്തിന്റെ പ്രസിഡന്റ്ന്റ് ഡോ.ജെ. രത്‌നകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ ജോസഫിന്റെ സ്വാഗതപ്രസംഗത്തോടെ അന്നേ ദിവസത്തെ തിരശീല ഉയര്‍ന്നു. ദീപം കൊളുത്തി പ്രാര്‍ത്ഥനഗാനത്തോടെ ചടങ്ങിന് ആരംഭം കുറിച്ച്.
വനിതാവിഭാഗം ഒരുക്കിയ അത്തപൂക്കളം,ശ്രീമതി ധന്യ രതീഷ് ഒരുക്കിയ വീണാ വാദനവും മനോഹരമായി . പരമ്പരാഗത രീതിയില്‍ കേരളത്തിന്റെ തനതു ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടും,ആര്‍പ്പുവിളികളോടും, കൂടിയ മാവേലിമന്നനെ വരവേല്‍ക്കല്‍, കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിര, നിറപറയും നിലവിളക്കും സാക്ഷിയായി ഓണപ്പാട്ടു, മോഹിനിയാട്ടം, ഒപ്പന, മാപ്പിളപ്പാട്ട് മറ്റു നൃത്ത ശില്‍പ്പങ്ങള്‍, തുടങ്ങിയ വര്‍ണാഭമായ പരിപാടികള്‍ കൊണ്ടും വിഭവ സമൃദ്ധമായ ഓണസദ്യ കൊണ്ടും സദസ്സിനെ പൂര്‍വകാല സ്മൃതിയിലേക്ക് കൊണ്ടുപോയ അനുഭവസുന്ദരമായ ആഘോഷം കൊണ്ട് ധന്യമായിരുന്നു ‘ചിങ്ങാപൂത്താലം’
സമാധാനത്തിന്റെയും സഹവര്‍ത്തിത്തത്തിന്‌ടെയും രാജ്യമാണ് സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. തന്‌ടെ ദീര്‍ഘവീക്ഷണം കൊണ്ട് സന്തുഷ്ടമായ രാജ്യമാക്കി ലോകത്തിനു മുന്‍പില്‍ തന്‌ടെ രാജ്യത്തെ വളര്‍ത്തിയ ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖാബുസ് ബിന്‍ സയിദിന്‌ടെ നേതൃത്യം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ചുകൊണ്ട് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ പ്രസിഡന്റ് Dr.ജെ.രത്‌നകുമാര്‍ പറഞ്ഞു. പരിപാടിയില്‍ ഒമാന്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ശ്രീ പികെ പ്രകാശ് മുഖ്യാഥിതി ആയിരുന്നു. മസ്‌ക്കറ്റ് ഡെയിലി’ന്യൂസ് എഡിറ്റര്‍ ശ്രീ ഷാദാദ് അല്‍ മുസല്‍മി, ക്രോഒമാന്‍ മാനേജിങ് പാര്‍ട്ണര്‍ ശ്രീ ഡേവിസ് കല്ലൂക്കാരന്‍ എന്നിവര്‍ വിശിഷ്ടാഥികള്‍ ആയിരുന്നു. പ്രശസ്ത ചിത്രകാരി ശ്രീമതി ഏലിസമ്പത്തു ഡേവിസ്, സിനിമ-നാടക രംഗത്ത് ശ്രദ്ധേയനായ കലാകരന്‍ ശ്രീ മഞ്ജുളന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
ഒമാനിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മെമ്പര്‍മാര്‍ക്കുള്ള പ്രിവലേജ് കാര്‍ഡുകളുടെ വിതരണം പ്രസിഡന്റ് Dr.ജെ. രത്‌നകുമാര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. രാജ്യത്തെ വിവിധ വ്യാപാര, സേവന, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റല്‍ എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രിവലേജ് കാര്‍ഡ് ഉടമകള്‍ക്ക് നിശ്ചിത ഇളവ് ലഭിക്കാനും കൂടുതല്‍ സ്ഥാപനങ്ങളിലേക്കു ഇതിന്‌ടെ സേവനം വ്യാപിപ്പിക്കുമെന്നും ഭാവവാഹികള്‍ അറിയിച്ചു പ്രോഗ്രാം കണ്‍വീനര്‍ ശ്രീ ഉല്ലാസ് ചേര്യന്‍ നന്ദി രേഖപ്പെടുത്തി.