വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് രമ്യാ ഹരിദാസ് എം.പി
വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് ആവശ്യവുമായി ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. ജസ് ല മാടശ്ശേരി- ഫിറോസ് കുന്നംപറമ്പില്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രമ്യ ഇത്തരത്തില്‍ പ്രതികരിച്ചത്.
വനിതാ കമ്മീഷന്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്നാണ് രമ്യ ആരോപിക്കുന്നത്. ജി.സുധാകരനെതിരായ ഷാനിമോള്‍ ഉസ്മാന്റെ പരാതിയില്‍ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. നേരത്തെ രമ്യക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അന്നും സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതെല്ലാം ഉയര്‍ത്തിയാണ് രമ്യ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
എ.വിജയരാഘവനും ജി.സുധാകരനും അസഹിഷ്ണുതയാണ്. ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകള്‍ എല്‍ഡിഎഫിന് മറുപടി നല്‍കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.