ഹജ്ജ് കമ്മറ്റി ചെയര്‍മാന് ഡബ്ലിയു.എം.എഫ് ഈജിപ്റ്റ് ചാപ്റ്റര്‍ സ്വീകരണം നല്‍കി
കൈറോ: ഇന്റര്‍നാഷനല്‍ ഫത്വ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെത്തിയ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഈജിപ്റ്റ് ചാപ്റ്റര്‍ സ്വീകരണം നല്‍കി. ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് പുനഃസ്ഥാപനം, ദേശീയതലത്തില്‍ കേരള ഹജ്ജ് കമ്മറ്റിക്ക് ഒന്നാം സ്ഥാനം തുടങ്ങിയവ സി.മുഹമ്മദ് ഫൈസിയുടെ മികവിനുള്ള അംഗീകാരം ആണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
മലയാളികളുടെ ഇത്തരം കൂട്ടായ്മകള്‍ അഭിമാനകരമാണെന്നും കഴിഞ്ഞ പ്രളയ സമയത്ത് WMF ഈജിപ്റ്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. അറബിക് ലാംഗ്വേജ് ഇമ്പ്രൂവ്‌മെന്റ് ഫോറത്തിന്റെ (ALIF) ഈജിപ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും WMF വാഗ്ദാനം നല്‍കി.
ഡബ്ലിയു.എം.എഫ് ഈജിപ്റ്റ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ജോണ്‍സണ്‍ തൊമ്മാന, അലി അരീക്കോട്, റജീഷ് തിരുവോത്ത്, സ്വലാഹുദ്ധീന്‍ അയ്യൂബി അസ്ഹരി നെല്ലിക്കാട്ടിരി എന്നിവര്‍ സംബന്ധിച്ചു.