രഹസ്യ ഭാഗങ്ങളില്‍ പിടിച്ചു നാടക പരിശീലനം ; പ്രശസ്ത നാടകകൃത്ത് സുദിപ്‌റ്റോ ചാറ്റര്‍ജി അറസ്റ്റില്‍
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതിനും പീഡിപ്പിച്ചതിനും ബംഗാളി നടനും നാടകകൃത്തും അധ്യാപകനുമായ സുദിപ്‌റ്റോ ചാറ്റര്‍ജി അറസ്റ്റില്‍ . ഏഞ്ചല മൊണ്ടാല്‍, ശ്രബസ്തി ഘോഷ്, രാജേശ്വരി പോള്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
നേരത്തെ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്ക് സുദിപ്‌റ്റോ ചാറ്റര്‍ജിയില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. ഏഞ്ചലയും രാജേശ്വരിയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ഒക്ടോബര്‍ 18 ന് കൊല്‍ക്കത്ത പോലീസിന് പരാതി നല്‍കുകയും ചെയ്തു.
ഏഞ്ചല ഫൂള്‍ബാഗന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ രാജേശ്വരി ബെലിയഘട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എന്ന് എഡ്എക്‌സ് ലൈവ് റിപ്പോര്‍ട്ട് ചെയ്തു. സുദിപ്‌റ്റോയെ ബെലിയാഗട്ടയിലെ വസതിയില്‍ നിന്ന് ഉച്ചയോടെ അറസ്റ്റുചെയ്തു. ഇന്ന് സിയാല്‍ഡയിലെ ജില്ലാ കോടതിയില്‍ ഹാജരാക്കും.
സുദിപ്‌റ്റോ തന്നെ നാടക വിദ്യകള്‍ പഠിപ്പിക്കുകയെന്ന വ്യാജേന വിരലുകൊണ്ട് ഗൂഹ്യ ഭാഗത്ത് പീഡിപ്പിച്ചതായി ഏഞ്ചല പറഞ്ഞു, സുദിപ്‌റ്റോ ചാറ്റര്‍ജി അധ്യാപകനായ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ഏഞ്ചല. ”അദ്ദേഹം എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി, ഡയലോഗുകള്‍ പറയുമ്പോള്‍ അയാളുടെ സ്പര്‍ശനത്തോട് പ്രതികരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു മുന്നറിയിപ്പില്ലാതെ അദ്ദേഹം വിരലുകൊണ്ട് യോനിയില്‍ പ്രവേശിച്ചു, സംഭാഷണങ്ങള്‍ ഉച്ചത്തില്‍ ഉച്ചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.” ഏഞ്ചല പറഞ്ഞു.
ഫേസ്ബുക്കില്‍ തന്റെ അനുഭവത്തെക്കുറിച്ച് ഏഞ്ചല എഴുതിയപ്പോള്‍, ശ്രബസ്തിയും രാജേശ്വരിയും ഏതാണ്ട് സമാനമായ അനുഭവ സാക്ഷ്യവുമായി മുന്നോട്ട് വന്ന് ഏഞ്ചെല്ല പറഞ്ഞത് സത്യമാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം ആരോപണങ്ങളെ സുദിപ്‌റ്റോ തെറ്റാണെന്നും ദുഷിച്ചതാണെന്നും പറഞ്ഞെങ്കിലും നിഷേധിച്ചില്ല. ”ഈ ആരോപണം എന്നെ ഞെട്ടിച്ചു. അഭിനയം പരിശീലിപ്പിക്കുന്നതിന് വളരെക്കാലമായി ഞാന്‍ ഈ രീതി ഉപയോഗിക്കുന്നുണ്ട്, പക്ഷേ ആരും ഇതുവരെ ഇത്തരം വ്യാജവും വികൃതവുമായ ആരോപണം ഉന്നയിച്ചിട്ടില്ല,” അദ്ദേഹം ആനന്ദബസാര്‍ പത്രികയോട് പറഞ്ഞു. കൗമാരപ്രായത്തില്‍ നാടക വിദഗ്ധനായ അജിതേഷ് ബന്ദിയോപാധ്യായയില്‍ നിന്നാണ് ഈ വിദ്യയെക്കുറിച്ച് പഠിച്ചതെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.