ഡിപ്ലോമ നേഴ്‌സുമാര്‍ക്ക് അയര്‍ലണ്ടില്‍ ബി.എസ്.സി പഠിക്കാനും പാര്‍ട്ട് ടൈം ജോലിയ്ക്കും അവസരം

ഡബ്ലിന്‍: ഡിപ്ലോമ നഴ്‌സുമാര്‍ക്ക് (ജി.എന്‍.എം) പാര്‍ട്ട് ടൈം ജോലിയ്‌ക്കൊപ്പം അയര്‍ലണ്ടില്‍ ബി.എസ്.സി ടോപ് അപ് ഡിഗ്രി ചെയ്യാന്‍ അവസരം. ഡിപ്ലോമ ഉള്ള നഴ്‌സുമാര്‍ക്ക് ബി.എസ്.സി (അക്കാഡമിക്) നേടിയാല്‍ പഠന ശേഷം ഒരു വര്‍ഷം അയര്‍ലണ്ടില്‍ തുടരാം.

ബി. എസ്. സിയിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യുന്ന ടോപ് അപ് കോഴ്സിന് പഠിക്കുന്ന സമയം പാര്‍ട്ട് ടൈം ജോലിയും ഐ.ഇ.എല്‍.സി.എസ് ട്രെയ്‌നിങ്ങും നടത്താന്‍ യൂണിവേഴ്സിറ്റിയില്‍ സൗകര്യമുണ്ട്. നിര്‍ദ്ദേശിക്കുന്ന ഐ.ഇ.എല്‍.സി.എസ് സ്‌കോര്‍ ലഭിച്ചാല്‍ പഠനശേഷം രാജ്യത്തുതന്നെ ജോലിയില്‍ പ്രവേശിക്കാം. അല്ലെങ്കില്‍ ഒരു വര്‍ഷത്തെ എം.എസ്.സി നഴ്‌സിങ്ങിനോ ചേരാം.

യൂറോപ്പില്‍ പല രാജ്യങ്ങളിലും നഴ്‌സായി ജോലിചെയ്യണമെങ്കില്‍ ബി.എസ്.സി നഴ്സിംഗ് ഡിഗ്രി ഉണ്ടായിരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ ആയികൊണ്ടിരിക്കുകയാണ്. നഴ്സിങ് തൊഴിലിനോടുള്ള സമീപനം, രോഗി സംരക്ഷണം, പരിശീലനരീതി എന്നീ മേഖലകളില്‍ യൂറോപ്പില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്താണ് പല രാജ്യങ്ങളിലും നഴ്സിംഗ് തൊഴില്‍ ചെയ്യാന്‍ ബി.എസ്.സി ഡിഗ്രി വേണമെന്ന നിര്‍ദ്ദേശമുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇമെയില്‍: danubecareers@gmail.com
ഫോണ്‍: 0484 232 44 33, 0484 3577501
വാട്ട്‌സ്ആപ്: +91 96330 32555
www.danubecareers.com