മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ; പണം ഉടന്‍ അക്കൗണ്ടിലെത്തും
മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു. ആറ് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയാണ് ഫ്ളാറ്റ് ഉടമകള്‍ക്കായി അനുവദിച്ചത്. ഉടമകളുടെ അക്കൗണ്ടില്‍ ഉടന്‍ പണം നിക്ഷേപിക്കും. 107 പേര്‍ക്കു നഷ്ടപരിഹാരം നല്‍കാനാണു ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍ 86 ഫ്ളാറ്റ് ഉടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് കമ്മിറ്റി അറിയിച്ചു.
38 ഫ്ളാറ്റ് ഉടമകള്‍ക്കാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത് പ്രകാരം നഷ്ടപരിഹാര തുക അനുവദിച്ചത്. ആറുകോടി 98 ലക്ഷം രൂപ ഫ്ളാറ്റ് ഉടമകളുടെ അക്കൗണ്ടില്‍ ഉടന്‍ നിക്ഷേപിക്കും. 107 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും തുക അനുവദിക്കും. 325 ഫ്ളാറ്റുകളില്‍ 239 അപേക്ഷകളാണ് ഇതുവരെ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. 86 ഫ്ളാറ്റ് ഉടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഫ്ളാറ്റ് ഉടമകള്‍ക്ക് 25 നകം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. 107 പേര്‍ക്കായി 19,09,31,943 രൂപയാണ് സമിതി നിര്‍ദേശിച്ചത്.
ഫ്‌ലാറ്റുടമകളില്‍നിന്ന് കൈപ്പറ്റിയ തുകയുടെ കൃത്യവിവരങ്ങള്‍ നല്‍കണമെന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ജയിന്‍ ബില്‍ഡേഴ്‌സ് മാത്രമാണ് ഇക്കാര്യം കൃത്യമായി നടപ്പാക്കിയിട്ടുള്ളത്. മറ്റ് നിര്‍മാതാക്കള്‍ക്ക് ഇതിനായി വീണ്ടും അവസരം നല്‍കി. ശനിയാഴ്ചക്കകം ഈ റിപ്പോര്‍ട്ട് സമിതിക്ക് സമര്‍പ്പിക്കണം.