പബ്ജിക്ക് വെല്ലുവിളിയായി പോക്കിമോണ്‍ ഗോ വരുന്നു
ലോകത്തെ തന്നെ കാല്‍ക്കീഴിലാക്കിയ ഒരു ഗെയിമാണ് പബ്ജി. ലോകത്ത് ഇരുന്നൂറു കോടിക്ക് മുകളിലാണ് പബ്ജി കളിക്കുന്നവരുടെ കണക്ക്. എടുത്തു പറയാന്‍ എതിരാളികള്‍ ഇല്ലാത്തതാണ് പബ്ജിയെ ഇങ്ങനെ രാജാവായി നിലനിര്‍ത്തുന്നത്. എന്നാല്‍ പബ്ജിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുവാന്‍ വേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് നിയന്റിക് എന്ന ഗെയിം കമ്പനി.
2016ല്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച പോക്കിമോണ്‍ ഗോ ഗെയിമിന്റെ നിര്‍മ്മാതാക്കള്‍ ആണ് നിയന്റിക്. പുതിയ അപ്ഡേറ്റുകള്‍ കൊടുത്തു പോക്കിമോണ്‍ ഗെയിമിനെ കൂടുതല്‍ ജനപ്രിയമാകുവാനാണ് ഇവരുടെ ശ്രമം . ഓണ്‍ലൈന്‍ ഗെയിമിംഗ് സാധ്യമാക്കിയാണ് പുതിയ ഫീച്ചറുകള്‍ എത്തിയിരിക്കുന്നത്.
ഇനി ആരുമായും ചേര്‍ന്ന് ഗെയിം കളിക്കാവുന്നതാണ്. ‘ഗോ ബാറ്റില്‍ ലീഗ്’ എന്ന ഫീച്ചര്‍ വഴിയാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് സാധ്യമാക്കുന്നത്. അടുത്ത വര്‍ഷമാദ്യത്തിലാണ് ഗെയിം ‘ബാറ്റില്‍ ലീഗ്’ ഫീച്ചര്‍ അവതരിപ്പിക്കുകയെന്ന് നിയന്റിക് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിനര്‍ ബാറ്റില്‍ വിഭാഗത്തിലാണ് പുതിയ ഫീച്ചര്‍.
കഴിഞ്ഞ വര്‍ഷമാണ് അടുത്തുള്ളവരുമായി കളിക്കാന്‍ കമ്പനി ട്രെയിനര്‍ ബാറ്റില്‍ അവതരിപ്പിച്ചത്. ഇതിന് അള്‍ട്രാ/ ബെസ്റ്റ് ഫ്രണ്ട് റാങ്കിംഗിലെത്തണം. ഇപ്പോള്‍ ഈ റാങ്കിംഗ് ലഭിക്കാന്‍ ചുരുങ്ങിയത് 30 ദിവസം വേണം. ഇത് ലഭിച്ച ശേഷവും നിശ്ചിത ദൂരപരിധിയിലുള്ളവരുമായി ആണ് കളിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ നിയന്ത്രണം ഗോ ബാറ്റില്‍ ലീഗ് എത്തുന്നതോടെ ഇല്ലാതാകുകയാണ്. ഇനി ആരുമായും ഗെയിം കളിക്കാന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.