അവസരങ്ങള്‍ കുറയുന്നു ; മലയാളത്തില്‍ അവസരം കഴിവില്ലാത്തവര്‍ക്ക് : നടി സ്വാസിക

മലയാള സിനിമയില്‍ കൂടുതലും കഴിവില്ലാത്തവര്‍ക്കാണ് അവസരം എന്ന് യുവ നടി സ്വാസിക. ‘നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരേക്കാളും കഴിവുള്ളവര്‍ പുറത്തുണ്ട്. അത്തരക്കാതെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവരിപ്പോഴും ഒരു ചാന്‍സിനു വേണ്ടി നടക്കുകയാണ് എന്നും താരം പറയുന്നു. ‘മലയാള സിനിമ എന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല എന്നൊക്ക ഒരു ജാഡയ്ക്ക് പറയാം. തമിഴില്‍ ചെയ്ത രണ്ട് സിനിമയിലും നായികയായിരുന്നു. മലയാളത്തില്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ മാത്രമേ നായികയായുള്ളു. ബാക്കി എല്ലാം ക്യാരക്ടര്‍ വേഷങ്ങളായിരുന്നു. ഞാനെപ്പോഴും വിശ്വസിക്കുന്നത് ഭാഗ്യമെന്ന കാര്യത്തെയാണ് എന്നും താരം പറഞ്ഞു.

എന്നാല്‍ സാഹചര്യം കണക്കിലെടുത്ത് ചിന്തിക്കുമ്പോള്‍ ഞാന്‍ ഇവിടെ എത്തി എന്നു പറയുന്നത് വലിയ കാര്യമാണ്. എങ്കിലും തമാശയ്ക്ക് പറയാം മലയാള സിനിമ എന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ല.’ ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സ്വാസിക കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയിലൂടെയാണ് പിന്നെ അറിയപ്പെട്ടത്. സീരിയലുകളിലെ മിന്നുംപ്രകടനവും പല ഷോകളിലെ നൃത്തപ്രകടനങ്ങളുമെല്ലാം സ്വാസികയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നെന്നും കഴിവു മാത്രം പോര ഭാഗ്യവും കൂടി വേണമെന്നുമാണ് സ്വാസിക പറയുന്നത്.