ദിവസവും ലൈംഗികബന്ധത്തിന് നിര്‍ബന്ധം ; സ്വവര്‍ഗാനുരാഗിയായ മുതലാളിയെ യുവാവ് കൊലപ്പെടുത്തി
ദിവസവും ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുമായിരുന്ന മുതലാളിയെ കോണ്‍ട്രാക്ട് തൊഴിലാളിയായ യുവാവ് കഴുത്തറുത്ത് കൊന്നു. 28കാരനായ ശങ്കര്‍ കുമാര്‍ പസ്വാനാണ് തന്റെ മുതലാളി സന്തോഷ് സിംഗിനെ കൊലപ്പെടുത്തിയത്
ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. മാനസസരോവര്‍ ഡാമിന് സമീപം വെട്ടിമുറിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിയിക്കപ്പെട്ടത്. ലൈംഗികാതിക്രമം സഹിക്കാനാവാതെ സന്തോഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശങ്കര്‍ ശരീരം മൂന്നായി വെട്ടിമുറിച്ചു.
സന്ദീപ് സിംഗ് ദിവസവും ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുമായിരുന്നുവെന്ന് ശങ്കര്‍ കുമാര്‍ പറഞ്ഞു. ജോലിയില്‍ തുടരണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നും അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പറഞ്ഞു വിടുമെന്ന് സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇത് സഹിക്കാന്‍ കഴിയാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം കാണുവാന്‍ വേണ്ടി ശങ്കറിനെ സന്ദീപ് വിളിക്കുകയും തുടര്‍ന്ന് സന്ദീപ് സിംഗ് മദ്യപിച്ചു കൊണ്ടിരിക്കെയാണ് ശങ്കര്‍ കുമാര്‍ അയാളെ ആക്രമിച്ചത്. കഴുത്തുമുറിച്ച് കൊലപ്പെടുത്തിയിട്ടും ദേഷ്യം അടക്കാനായില്ല. തുടര്‍ന്നാണ് ശരീരം വെട്ടിമുറിച്ചതെന്ന് ശങ്കര്‍ വിശദീകരിച്ചു.