ധോണി ഇനി ഇന്ത്യക്ക് വേണ്ടി കളിക്കുക അവസാന മത്സരം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാകുമെന്നു റിപ്പോര്‍ട്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെത്തിയാതോടെ ധോനിയുടെ തിരിച്ചുവരവ് എളുപ്പമാകും എന്ന ആരാധകരുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.

ഇനി വിടവാങ്ങല്‍ പരമ്പരയിലല്ലാതെ ധോണിക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വിടവാങ്ങല്‍ പരമ്പരയ്ക്ക് വേണ്ടി മാത്രമേ സെലക്ഷന്‍ കമ്മിറ്റി ധോണിയുടെ പേര് പരിഗണിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് കളിയില്‍ നിന്ന് വിട്ടു നിന്ന ധോണിയെ പിന്നീട് ടീമില്‍ പരിഗണിച്ചിട്ടില്ല.

വെസ്റ്റിന്‍ഡീസ് പരമ്പരയിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും താരം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള മഹേന്ദ്ര സി0ഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.