പാലക്കാട് ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയിലെ മഞ്ചക്കട്ടി ഊരിലാണ് സംഭവം നടന്നത്. സുരക്ഷാസേനയായ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുമായി നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്റ്‌റ് കമാന്‍ണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

മാവോയിസ്റ്റുകള്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ തിരച്ചിലിനൊടുവിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ പൊലീസിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.