കുട്ടിയുടുപ്പിട്ടു ; നടന്‍ ജയറാമിന്റെ മകള്‍ക്ക് നേരെ സോഷ്യല്‍ മീഡിയാ ആക്രമണം

പ്രശസ്ത സിനിമാ താരം ജയറാമിന്റെ മകളായ മാളവിക ജയറാമിന് നേരെയാണ് സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ ആക്രമണം നടത്തിയത്. അമ്മയും പഴയകാല നടിയുമായ പാര്‍വതിക്കൊപ്പമുള്ള ചിത്രത്തിനു മോശം കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. മാളവികയുടെ വേഷമാണ് സദാചാര കമന്റുകള്‍ക്ക് ആധാരം.

പാര്‍വതിക്കൊപ്പം ഇരിക്കുന്ന മാളവികയുടെ ചിത്രമാണ് ആക്രമണം നേരിടുന്നത്. സാരി ഉടുത്തുകൊണ്ടാണ് പാര്‍വതി ചിത്രത്തിലുള്ളത്. മകളാവട്ടെ, മുട്ടിനു മുകളില്‍ ഇറക്കമുള്ള ഒരു ഗൗണും അതിനു മേലെ ഒരു ഓവര്‍ കോട്ടും ധരിച്ചിരിക്കുന്നു. മാളവികയുടെ തുട കാണാമെന്നതാണ് കമന്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്‌നം.

അമ്മയെ കണ്ട് പഠിക്കൂ എന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ക്കൊക്കെ മറുപടിയുമായും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് ഇവര്‍ പറയുന്നത്.

ഇതാദ്യമല്ല സദാചാര ഞരമ്പുകള്‍ വസ്ത്രത്തിന്റെ പേരില്‍ പ്രമുഖരായ സ്ത്രീകള്‍ക്ക് നേരെ മോശമായ ഭാഷയില്‍ ആക്രമണം നടത്തുന്നത്.