മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ ; വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍

പ്രമുഖ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ് ഇത്തരത്തില്‍ ഒരു വിവാദ പരാമര്‍ശം നടത്തിയത്. സിനിമാ താരമായ ബിനീഷ് ബാസ്റ്റിനെയാണ് അനില്‍ അപഹാസ്യനാക്കിയത്. ഞാന്‍ മേനോനല്ല, ഒരു കൂലിപ്പണിക്കാരനാ. അദ്ദേഹത്തെ പോലെ ഉയര്‍ന്ന ജാതിക്കരനല്ല. ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ’ ബിനീഷ് വിഷയത്തില്‍ ഇങ്ങനെയാണ് പ്രതികരിച്ചത്.

ഇയാള്‍ വേദിയിലുണ്ടെങ്കില്‍ ഞാന്‍ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ചു വന്ന ഒരുമൂന്നാം കിട നടന്റെ കൂടെ വേദിയില്‍ ഇരിക്കുവാന്‍ സാധ്യമല്ല എന്നാണ് അനില്‍ മേനോന്‍ പറഞ്ഞത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ് എഫ് ഐ സംഘടിപ്പിച്ച പരിപാടിക്ക് ഇടെയാണ് ബിനീഷിനു എതിരെ അനില്‍ ഈ രീതിയില്‍ പരാമര്‍ശിച്ചത്.

ആറു മണിക്കുള്ള പരിപാടിക്ക് താന്‍ കൃത്യ സമയത്തു എത്തി എന്നും എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുന്‍പ് യൂണിയന്‍ ചെയര്‍മാന്‍ ‘ബിനീഷേട്ടാ ഒരു പ്രശ്‌നമുണ്ട് നിങ്ങളുണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് അനില്‍ സാര്‍ പറയുന്നത്. ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ‘ എന്ന് പറഞ്ഞു എന്നും ബിനീഷ് പറയുന്നു. അനില്‍ സാര്‍ പോയിട്ട് വന്നാ മതി. അപ്പോള്‍ കുഴപ്പമില്ലെന്നും ചെയര്‍മാര്‍ തന്നോട് പറഞ്ഞതായും ബിനീഷ് പറയുന്നു.

എന്നാല്‍ പരിപാടി നടന്നുകൊണ്ടിരുന്ന സമയം ബിനീഷ് സ്റ്റേജില്‍ എത്തുകയായിരുന്നു. എന്നാല്‍ ബിനീഷിനെ തടയുന്ന രീതിയിലാണ് കോളേജ് പ്രിന്‍സിപ്പാള്‍ സഹിതം പെരുമാറിയത്. സ്റ്റേജില്‍ കയറുവാന്‍ ശ്രമിച്ച ബിനീഷിനോട് ഒടുവില്‍ പൊലീസിനെ വിളിക്കുമെന്ന് വരെ പ്രിന്‍സിപ്പല്‍ പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയില്‍ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത് എന്നും ബിനീഷ് പറയുന്നു.

വേദിയില്‍ അനില്‍ പ്രസംഗിക്കുന്ന സമയം കസേരയില്‍ ഇരിക്കാതെ തറയില്‍ ഇരുന്നാണ് ബിനീഷ് തന്റെ പ്രതിഷേധം അറിയിച്ചത്. തനിക്ക് പ്രസംഗിക്കാന്‍ മൈക്ക് തരാന്‍ പോലും സംഘാടകര്‍ തയ്യാറായില്ല എന്നും എന്നാല്‍ തന്നെ നിറഞ്ഞ കൈയടിയോടെയാണ് കുട്ടികള്‍ വരവേറ്റത് എന്നും ബിനീഷ് പറയുന്നു. അനില്‍ സാറിനെ പോലെ മേല്‍ജാതിക്കാരനല്ല ഞാന്‍.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞു പോകുന്നു എന്നും ബിനീഷ് പറയുന്നു.

അതുപോലെ താന്‍ ഒരിക്കലും ചാന്‍സ് ചോദിച്ചു പോയിട്ടില്ല എന്നും അനിലിന്റെ ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ വിളിച്ചത് എന്നും 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാന്‍ പോയിരുന്നു. എന്നാല്‍ സിനിമ വന്നപ്പോള്‍ സെക്കന്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ബിനീഷ് പറയുന്നു.

മതമല്ല മതമല്ല മതമല്ല പ്രശ്‌നം
എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം
ഏതു മതക്കാരനല്ല പ്രശ്‌നം
ഇനി എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം
ഞനും ജീവിക്കാന്‍വേണ്ടി നടക്കുന്നവന്‍ ആണ്
ഞനും ഒരു മനുഷ്യനാണ് ‘……. എന്ന വരികള്‍ പാടിയിട്ടാണ് ബിനീഷ് വേദി വിട്ടത്.