സോളാര്‍ അഴിമതി കേസ് ; സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്

സോളാര്‍ അഴിമതി കേസില്‍ സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കോയമ്പത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കാറ്റാടി യന്ത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 26 ലക്ഷം തട്ടിയെന്ന കേസിലാണ് വിധി. 2009ല്‍ കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് പണ0 തട്ടിയ സംഭവത്തില്‍ വഞ്ചനക്കേസാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇതേകേസില്‍ സരിതയുടെ മുന്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ ‘ടീം സോളാര്‍’ എന്ന അനധികൃത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണ0 തട്ടിയെന്നാണ് കേസ്.

സരിതയുടെയും ബിജുവിന്റെയും നേതൃത്വത്തില്‍ നടന്ന തട്ടിപ്പില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നു. കേസില്‍ 2013 ജൂണ്‍ മൂന്നിന് സരിത അറസ്റ്റിലായതിനു പിന്നാലെയാണ് കേസന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.