മഹാരാഷ്ട്ര ; ശിവസേന ‘വിചാരിച്ചാല്‍’ സര്‍ക്കാര്‍ രൂപീകരിക്കാം
രാഷ്ട്രീയ അനിശ്ചിത്വത്തം തുടരുന്ന മഹാരാഷ്ട്രയില്‍ 50:50 ഫോര്‍മുലയില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. പാര്‍ട്ടി ‘വിചാരിച്ചാല്‍’ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ അംഗങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോള്‍ ശിവസേനയുടെ വാദം.
‘ശിവസേന തീരുമാനിക്കുകയാണെങ്കില്‍, സംസ്ഥാനത്ത് അനായാസം സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. 50-50 ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രിയെ വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്,’ ശിവസേന നേതാവ് സഞ്ജയ് റൗത് പറഞ്ഞു.
ശിവസേന നിലപാട് മയപ്പെടുത്തിയതായി താനൊരിക്കലും പറഞ്ഞിട്ടില്ല എന്നും 50-50 ഫോര്‍മുലയില്‍ മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടുമെന്നും, സഞ്ജയ് റൗത് വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദത്തില്‍നിന്നും പിന്നോട്ടില്ല എന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗത് വ്യക്തമാക്കുന്നത്. കൂടാതെ, 50-50 ഫോര്‍മുല പ്രവര്‍ത്തികമാക്കണമെന്ന കാര്യത്തിലും അടിയുറച്ചു നില്‍ക്കുകയാണ് ശിവസേന.
സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിനെ സമീപിക്കില്ല എന്നും സഞ്ജയ് റൗത് വ്യക്തമാക്കി. എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടേതായ പ്രത്യയശാസ്ത്രവും ചിന്താഗതിയും അജണ്ടയും ഉണ്ട്. കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയമനുസരിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരണമെന്ന് അവര്‍ ഒരിക്കലും ആഗ്രഹിക്കില്ല എന്നത് വ്യക്തമാണ്, അദ്ദേഹം പറഞ്ഞു.
50-50 ഫോര്‍മുല പ്രവര്‍ത്തികമാക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധ0 പിടിക്കുയാണ് ശിവസേന. എന്നാല്‍, മുഖ്യമന്ത്രി പദവി പകുത്തു നല്‍കില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി.