കാമുകനെ സന്തോഷിപ്പിക്കാന്‍ സഹോദരിയുടെ നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുത്ത യുവതി പിടിയില്‍
കാമുകനെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ സ്വന്തം സഹോദരിയുടെ നഗ്‌ന ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത യുവതി അറസ്റ്റില്‍. മുംബൈയിലെ ബൈക്കുളയിലാണ് സംഭവം. ബൈക്കുള സ്വദേശിനിയായ യുവതിയും വിവാഹിതനായ ദിനേഷ് എന്ന യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. മൂന്നു കുട്ടികളുടെ പിതാവായ ഇയാള്‍, യുവതിയെ വിവാഹം കഴിക്കണമെങ്കില്‍ സഹോദരിയുടെ നഗ്‌ന ദൃശ്യങ്ങള്‍ വേണമെന്നാവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് യുവതി തന്റെ സഹോദരി കുളിക്കുന്ന ദൃശ്യങ്ങള്‍ യുവാവിനെ വീഡിയോ കോള്‍ ചെയ്ത് കാണിക്കുകയായിരുന്നു. ഈ സമയം യുവാവ് ഫോണില്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയായിരുന്നു. ചിത്രങ്ങള്‍ ദിനേഷിന്റെ ഭാര്യ കണ്ടപ്പോള്‍ ആണ് വിഷയം ലോകം അറിഞ്ഞത്. തുടര്‍ന്ന് വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിച്ചു.
നവരാത്രി ദിനത്തില്‍ യുവതിയുടെ സഹോദരിയും ദിനേഷുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പെണ്‍കുട്ടി ദിനേഷിന്റെ മുഖത്ത് അടിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കുറ്റ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ ദിനേഷ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.