കറുപ്പ് നിറം ; ഭര്‍ത്താവ് നിരന്തരമായി പരിഹസിച്ചതിനെത്തുടര്‍ന്ന് യുവതി കിണറ്റില്‍ ചാടി മരിച്ചു

കറുപ്പ് നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരമായി പരിഹസിച്ചതിനെത്തുടര്‍ന്ന് 21കാരിയായ യുവതി ജീവനൊടുക്കി. രാജസ്ഥാനിലാണ് സംഭവം. ആറു മാസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ മഞ്ജി ബായ് ആണ് ആത്മഹത്യ ചെയ്തത്.

വീടിനു പുറത്തുള്ള കിണറ്റില്‍ ചാടിയായിരുന്നു ആത്മഹത്യ. കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ദിനേഷ് ലോധയെ പൊലീസ് അറസ്റ്റ് ചെയ്തു.

മകള്‍ക്ക് തൊലി കറുത്തു പോയെന്നു പറഞ്ഞ് നിരന്തരമായി ഭര്‍ത്താവ് കളിയാക്കുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു. പരിഹാസം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി.