അമ്മയ്ക്ക് സുന്ദരനായ വരനെ അന്വേഷിച്ചു മകളുടെ ട്വിറ്റ് ; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ
വിദ്യാര്‍ഥിനിയായ ആസ്താ വര്‍മയും അമ്മയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ട്വിറ്റര്‍ വഴി അമ്മയ്ക്ക് കല്യാണം ആലോചിച്ചതാണ് ഇരുവരെയും വൈറലാക്കിയത്. അമ്മയും മകളും ഒരുമിച്ചിരിക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ടാണ് അസ്താ വിവാഹാലോചനാ സന്ദേശം പങ്കുവെച്ചത്. ‘എന്റെ അമ്മയ്ക്ക് 50 വയസുള്ള ഒരു സുന്ദരനെ വേണം. വെജിറ്റേറിയന്‍, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,’ എന്നാണ് ആസ്ത കുറിച്ചിരിക്കുന്നത്.
ഇതോടെ ഇരുവര്‍ക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 31 ന് രാത്രി ഷെയര്‍ ചെയ്ത ട്വീറ്റില്‍ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്. ആസ്ത പറഞ്ഞ പറഞ്ഞ മാനദണ്ഡങ്ങള്‍ ഉള്ള ആളുകളെ ചിലര്‍ ടാഗ് ചെയ്യുന്നുമുണ്ട്. അതേസമയം മറ്റൊരു വശത്തു പൊങ്കാല ഇടുന്നവരും കുറവല്ല. മലയാളികളാണ് കൂടുതലും പൊങ്കാല ഇടുന്നത് എന്നതും ശ്രദ്ധേയം.