കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീം-ജി നിരത്തിലിറങ്ങി

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ എന്ന് അഭിമാന പുരസരം പറയുവാന്‍ സാധിക്കുന്ന നീം-ജി നിരത്തിലിറങ്ങി. ഇ-വെഹിക്കിള്‍ നയം അനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് (കെ.എ.എല്‍) ഓട്ടോ നിര്‍മ്മിച്ച് വിപണിയിലിറക്കുന്നത്. ആദ്യ ഘട്ടത്തില്‍ 15 ഓട്ടോകളാണ് ഇറങ്ങുക. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം ലോകത്തിനെ അറിയിച്ചത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണ് നീം-ജി.

15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുന്നത്. ഈ മാസം നൂറ് എണ്ണവും അടുത്ത മാര്‍ച്ചിനകം 1000 ഓട്ടോകളും ലഭ്യമാക്കുവാനാണ് സര്‍ക്കാര്‍ തീരൂമാനം. നിലവില്‍ കെ.എ.എല്‍ വഴിയായിരിക്കും വില്‍പ്പന. തുടര്‍ന്ന് ഡീലര്‍ഷിപ് വഴി ജില്ലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കും. ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന കേരള നീംജി കാഴ്ചയില്‍ സാധാരണ ഓട്ടോ പോലെ തന്നെയാണ്.

എന്നാല്‍, സാധാരണ ഓട്ടോയില്‍ ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ട് രൂപ ചെലവാകുമ്പോള്‍ ഇ-ഓട്ടോയുടെ ചെലവ് വെറും 50 പൈസ മാത്രം. മെയിന്റനന്‍സ് ചെലവും കുറവ്. ഏകദേശം നാലു മണിക്കൂര്‍ കൊണ്ട് വീട്ടില്‍ നിന്നു തന്നെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഗാര്‍ഹികവൈദ്യുതി നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് :