മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി

രാഷ്ട്രീയ അനിശ്ചിത്വത്തം തുടരുന്ന മഹാരാഷ്ട്രയില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യവുമായി ബി.ജെ.പി ടൂറിസം മന്ത്രി ജയകുമാര്‍ റാവല്‍ രംഗത്. നിലവിലെ സ്ഥിതിയില്‍ ശിവസേനക്കൊപ്പം സഖ്യമുണ്ടായി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശിവസേനയുമായി സഖ്യമുണ്ടാക്കരുതെന്നാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

മത്സരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം കൂടി നല്‍കിയാല്‍ മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നും ജയകുമാര്‍ റാവല്‍ പറഞ്ഞു. ‘ശിവസേനയുമായി ധാരണയിലെത്തിയ സീറ്റുകളില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നേതാക്കള്‍ക്ക് കടുത്ത വിമര്‍ശനമുണ്ട്. ഈ സീറ്റുകളില്‍ നേരിയ വിത്യാസത്തിലാണ് പരാജയപ്പെട്ടത്.’- ജയകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പാര്‍ട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വീണ്ടും തിരഞ്ഞയൂപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 50:50 ഭരണ പങ്കിടല്‍ ബി ജെ പി സമ്മതിക്കാത്തത് കാരണം മഹാരാഷ്ട്രയില്‍ പുതിയ മന്ത്രിസഭ ഇതുവരെ നിലവില്‍ വന്നിട്ടില്ല.