തീരുമാനം ആകാതെ മഹാരാഷ്ട്ര ; അന്ത്യശാസനം നല്‍കി ശിവസേന

ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് അന്ത്യശാസനം നല്‍കി ശിവസേന. മഹാരാഷ്ട്രയിലെ നീക്കങ്ങള്‍ നിരീക്ഷിച്ചാല്‍ ഇത്തവണ പിടിമുറുക്കിയിരിക്കുകയാണ് ശിവസേന എന്ന് മനസിലാക്കാം. മുന്‍പ് സംഭവിച്ചതുപോലെ BJPയുടെ വാഗ്ദാനങ്ങള്‍ക്ക് മുന്‍പില്‍ മുട്ടി മടക്കാന്‍ ഇത്തവണ ശിവസേന തയ്യാറല്ല. കൂടാതെ, Plan – B തയ്യാറാണ്. BJP തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ Plan – Bയുമായി മുന്നോട്ടു നീങ്ങാനാണ് ശിവസേനയുടെ പദ്ധതി. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി പരിഗണിക്കാത്തതായിരുന്നു അനിശ്ചിതത്വത്തിന് വഴിവെച്ചത്.

Plan – B അനുസരിച്ച് മഹാരാഷ്ട്രയില്‍ ശിവസേന NCP സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും. കോണ്‍ഗ്രസ് പുറത്തു നിന്നും സര്‍ക്കാരിന് പിന്തുണ നല്‍കുന്നു. ഭൂരിപക്ഷത്തിനാവശ്യമായ 145 സീറ്റുകള്‍ അനായാസം നേടാന്‍ സഖ്യത്തിന് കഴിയും. ശിവസേന ഇപ്പോള്‍ കളിക്കുന്നത് Safe Game ആണ്. ജയം എന്തായാലും ശിവസേനയ്ക്ക് തന്നെ എന്നത് പാര്‍ട്ടിയുടെ Plan – B യിലൂടെ വ്യക്ത0

കൂടാതെ, Plan – B യാണ് ശിവസേനയുടെ Plan – A എന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അവകാശപ്പെടുന്നത്. കൂടാതെ, മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതായും ശിവസേന നേതാക്കള്‍ അവകാശപ്പെടുന്നു. ആ നിലയ്ക്ക് ഒരു കാര്യം വ്യക്തമാണ്. ശിവസേന വ്യക്തമായ ലക്ഷ്യത്തോടെയാണ് കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. ഇത്തവണ ആഗ്രഹിക്കുന്നത് നേടിയെടുത്തേ ശിവസേന അടങ്ങൂ.

ഇതോടെ, അടുത്ത 48 മണിക്കൂര്‍ BJPയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഈ മണിക്കൂറുകള്‍ കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ BJPയ്ക്ക് അധികാരം നഷ്ടപ്പെടും.

പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭീഷണി ശിവസേന ഉയര്‍ത്തിയതോടെയാണ് അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് ബി.ജെ.പി തയ്യാറായത്. എന്നാല്‍ അവസാനഘട്ടത്തിലും മുഖ്യമന്ത്രി കസേര വിട്ടുതരില്ലെന്ന നിലപാടില്‍ത്തന്നെയാണ് ബി.ജെ.പി.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്നാണ് സേന ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സേനയ്ക്ക് ഒന്നും രേഖാമൂലം എഴുതി നല്‍കാന്‍ ബി.ജെ.പി തയ്യാറല്ലെന്നാണ് ഫഡ്നാവിസുമായി അടുത്ത ബന്ധമുള്ള ബി.ജെ.പി നേതാവ് ഗിരിഷ് മഹാജന്‍ നല്‍കുന്ന സൂചന.