ബീഫ് കഴിക്കുന്നവര്‍ പട്ടി ഇറച്ചിയും കഴിക്കണം എന്ന് ബി ജെ പി

ബീഫ് കഴിക്കുന്നവര്‍ പട്ടി ഇറച്ചിയും കഴിക്കണം എന്ന് ബി ജെ പി പ്രസിഡന്റ് ദിലീപ് ഘോഷ്. പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ആണ് ഘോഷ്. വഴിയരികില്‍ നിന്ന് ബീഫ് വാങ്ങിക്കഴിക്കുന്ന ബുദ്ധിജീവികളായവര്‍ പട്ടിയുടെ മാംസം കഴിക്കാനാണ് ദിലീപ് ഘോഷ് ആവശ്യപ്പെടുന്നത്.

പശ്ചിമ ബംഗാളിലെ ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം വാരിക്കളയുന്നതില്‍ അഭിമാനിക്കുന്നവരാണ് ബീഫ് ഭക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വഴിയരികില്‍ നിന്ന് ബീഫ് കഴിക്കുന്നവര്‍ പട്ടിയിറച്ചിയും കഴിക്കണമെന്നും അത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും പറഞ്ഞ ഘോഷ് എന്തിനാണ് റോഡില്‍ നിന്നത് കഴിക്കുന്നത് എന്നും ചോദിച്ചു.

പശു നമ്മുടെ അമ്മയാണെന്നും പശുപാല്‍ കുടിച്ചാണ് നമ്മള്‍ ജീവിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം അമ്മയോട് മോശമായി പെരുമാറുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന
രീതിയില്‍ മറുപടി നല്‍കുമെന്നും ഇന്ത്യന്‍ മണ്ണില്‍ പശുവിനെ കൊല്ലുന്നതും കഴിക്കുന്നതും പാപമാണെന്നും പറഞ്ഞു