നടന്‍ വിജയുടെ ഗാനങ്ങളും മാസ് ഡയലോഗുകളും തെറാപ്പി ചികിത്സയ്ക്ക് ഉപയോഗിക്കുന്നു
തമിഴ് നാട്ടിലും കേരളത്തിലും ഏറെ ആരാധകര്‍ ഉള്ള നടനാണ് വിജയ്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയങ്കരനാണ് ദളപതി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ താരം. അതുകൊണ്ടു തന്നെ ശരാശരിയില്‍ താഴെയുള്ള വിജയ് ചിത്രങ്ങള്‍ വരെ ഇക്കാലത്തു കോടികള്‍ ആണ് വാരുന്നത്. അവസാനമായി ഇറങ്ങിയ ബിഗില്‍ എന്ന ചിത്രവും കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്. അതിനിടയിലാണ് വ്യത്യസ്തമായ മറ്റൊരു വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത്.
വിജയ്യുടെ മാസ് ഡയലോഗുകളും ഗാനങ്ങളും ശാരീരിക വൈകല്യമുള്ള ഒരു കുട്ടിക്ക് തെറാപ്പി ആയിരിക്കുകയാണ്. നമ്മുടെ കേരളത്തില്‍ തന്നെയാണ് സംഭവം എന്ന് ചില ഓണ്‍ലൈന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെബാസ്റ്റ്യന്‍ എന്ന് പേരുള്ള കുട്ടിക്കാണ് വിജയ്യുടെ മാസ് ഡയലോഗുകളും ഗാനങ്ങളും തെറാപ്പി ആകുന്നത്.
ജന്മനാ നടക്കാന്‍ കഴിയാത്ത, സംസാരശേഷി ഇല്ലാത്ത സെബാസ്റ്റ്യനെ പല ഡോക്ടര്‍മാരെയും കാണിച്ചിരുന്നു. ഇടുക്കിയിലെ പഞ്ചകര്‍മ്മ ആശുപത്രിയിലെത്തിച്ചപ്പോള്‍ വിജയ്യുടെ ‘സെല്‍ഫി പുള്ള’ എന്ന റിംഗ്‌ടോണ്‍ കേട്ടതും കുട്ടിക്ക് നേരിയ ചലനം ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
ഇതോടെ തെറാപ്പിയുടെ ഭാഗമായി സെബാസ്റ്റ്യനെ വിജയ്യുടെ സിനിമകള്‍ കാണിക്കാന്‍ തുടങ്ങി. പഞ്ച് ഡയലോഗുകളും ഗാനങ്ങളും കേട്ട് കുട്ടി നടക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഗീതവും മറ്റും തെറാപ്പിക്ക് ഉപയോഗിക്കുന്നത് സര്‍വ്വ സാധാരണമാണ്.