അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ പള്ളിക്ക് എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ മുസ്ലിം പള്ളിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് രംഗത്.

സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കറില്‍ പണിയുന്ന പള്ളിയ്ക്ക് ബാബറിന്റെ പേര് നല്‍കരുതെന്നും ബാബര്‍ ഒരു അക്രമിയാണെന്നും വിഎച്ച്പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അബ്ദുള്‍ കലാമിന്റെ പേര് കൂടാതെ വീര്‍ അബ്ദുല്‍ ഹമീദ്, അഷ്ഫഖുല്ലാ ഖാന്‍ എന്നിവരുടെ പേരും അവര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ സമാധാനത്തിനും വികസനത്തിലും അവര്‍ നല്‍കിയ പങ്ക് വലുതാണെന്നാണ് പരിഷത്ത് പറയുന്നത്.

അതേസമയം സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.