പ്ലാനുകളും ഓഫറുകളും വെട്ടിച്ചുരുക്കി ജിയോ
വാരിക്കോരി ഓഫറുകള്‍ നല്‍കി ജനങ്ങളെ ഓണ്‍ലൈനില്‍ പിടിച്ചിട്ടിരുന്ന റിലയന്‍സിന്റെ ജിയോ ഇപ്പോള്‍ വിപരീത ദിശയിലാണു സഞ്ചരിക്കുന്നത്. സൗജന്യം എല്ലാം നിര്‍ത്തലാക്കിയ ജിയോ ഇപ്പോള്‍ ഡേറ്റാ പ്ലാനുകളും വെട്ടി ചുരുക്കുകയാണ്. സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ 149 രൂപയുടെ ഡേറ്റാ പ്ലാന്‍ ജിയോ പരിഷ്‌കരിച്ചു.
പുതുക്കിയ പ്ലാന്‍ പ്രകാരം 149 രൂപയുടെ പ്ലാന്‍ കാലാവധി 28 ദിവസം എന്നത് 24 ദിവസമായാണ് കുറച്ചിരിക്കുന്നത്. മാത്രമല്ല, 42 ജിബി ഡേറ്റാ എന്നത് 36 ജിബിയായും വെട്ടിച്ചുരുക്കിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ ഓള്‍-ഇന്‍-വണ്‍ ഇന്ത്യ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 333, 444 എന്നീ പ്ലാനുകളും ഈ വിഭാഗത്തില്‍പ്പെടും.
എന്നാല്‍, 149 ന്റെ ഡേറ്റാപ്ലാനിനൊപ്പം മറ്റ് ടെലികോംനെറ്റ് വര്‍ക്കുകളിലേക്ക് 300 മിനുട്ട് സൗജന്യവും ലഭിക്കും. അതേസമയം, ജിയോയുടെ 198 രൂപയുടെ ഡേറ്റാ പ്ലാന്‍ പ്രകാരം 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം 56 ജിബി ഡേറ്റാ സൗജന്യമാണ്. 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം ലഭിക്കും.
മറ്റ് ടെലികോം നെറ്റ് വര്‍ക്കുകളിലേക്കുള്ള സൗജന്യ കോളിംഗ് നിര്‍ത്തലാക്കി എന്ന പ്രഖ്യാപനത്തിനു ശേഷമാണ് പുതുക്കിയ പ്ലാന്‍ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ മറുവശത്തു നെറ്റവര്‍ക്ക് ലഭ്യതയും കുറഞ്ഞു വരുന്ന സ്ഥിതിയാണ് ജിയോയ്ക്ക്.