ലോക സുന്ദരിക്ക് മുംബൈയില്‍ എം.ബി.ബി.എസ് പഠിക്കാന്‍ അനുവാദമില്ല
മുന്‍ലോക ലോകസുന്ദരി മാനുഷി ഛില്ലര്‍ക്കാണ് മുംബൈയില്‍ പഠിക്കാന്‍ അനുമതി ലഭിക്കാത്തത്. ഹരിയാനയില്‍ നിന്നും മുംബൈയിലേക്ക് പഠനം മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബോര്‍ഡ് ഒഫ് ഗവേണേര്‍സ് തള്ളിയത്.
2015-ലാണ് ഹരിയാനയിലെ ഭഗത്ഫൂല്‍ സിംഗ് വിമന്‍സ് കോളജില്‍ മാനുഷി പ്രവേശനം നേടിയത്. 2017-ല്‍ ലോകസുന്ദരിയായതോടെ പഠനം മുടങ്ങുകയായിരുന്നു. തുടര്‍ന്ന് മാനുഷി കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി.
തുടര്‍ന്നാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടരാന്‍ മാനുഷി അപേക്ഷ നല്‍കിയത്. കോളജ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന റോത്തക്കിലെ പണ്ഡിറ്റ് പിഡി ശര്‍മ സര്‍വകലാശാല എതിര്‍പ്പില്ലാ രേഖ നല്‍കിയെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി വാങ്ങാതെയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.