ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല എന്ന് കടകം പള്ളി
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രവേശിക്കണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരണം. ആക്ടിവിസ്റ്റുകള്‍ ആക്ടിവിസം പ്രചരിപ്പാക്കാനുള്ള സ്ഥലമല്ല എന്ന് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും വ്യക്തിതാല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പ്രകോപിപിപ്പിച്ചത് കൊണ്ടാണ് സംഘപരിവാര്‍ പ്രകോപനം ഉണ്ടായത്. വിധിയുമായി ബന്ധപ്പെട്ട് അവ്യക്തതയുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് ശബരിമല മണ്ഡലകാലത്തെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് സുപ്രിംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്ത സര്‍ക്കാരിന് നിയമോപദേശം നല്‍കി. വിധിയുടെ കൃത്യമായ ഉള്ളടക്കം സംബന്ധിച്ച് പഠിച്ച ശേഷം തുടര്‍നടപടി മതിയെന്നാണ് നിയമോപദേശം.