പെരിയ ഇരട്ടക്കൊല കേസ് ; പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നത് ലക്ഷങ്ങള്‍
പെരിയ ഇരട്ടക്കൊല കേസില്‍ മുഖ്യ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കുന്നത് ലക്ഷങ്ങള്‍. കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ ലക്ഷങ്ങള്‍ ആണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ആണ് മുതിര്‍ന്ന അഭിഭാഷകര്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്.
അഭിഭാഷകന്‍ മനീന്ദര്‍ സിംഗിന് കേസിലെ ഓരോ ഹിയറിംഗിനും നല്‍കേണ്ടത് 20 ലക്ഷംരൂപയാണ്. പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും സര്‍ക്കാറിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ മനീന്ദര്‍ സിംഗ് ആയിരുന്നു.
അദ്ദേഹത്തോടൊപ്പമുള്ള ജൂനിയര്‍ അഭിഭാഷകന്‍ പ്രഭാസ് ബജാജിന് ഒരു ലക്ഷം രൂപ നല്‍കാനും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇതേ കേസില്‍ ഹാജരായ രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതക കേസിലെ സിബിഐ അന്വേഷണ വിധിയെ എതിര്‍ക്കാന്‍ ഉയര്‍ന്ന പ്രതിഫലം നല്‍കി മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കുന്നത് വ്യാപക വിമര്‍ശനം ആണ് വിളിച്ച് വരുത്തുന്നത്. [പിടിയിലായവരല്ല യഥാര്‍ത്ഥ പ്രതികള്‍ എന്നും ഗൂഢാലോചനയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും പങ്കു ഉണ്ട് എന്നാണ് മുഖ്യ ആരോപണം.