മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയില്‍ എത്തും. കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരനും ആശയ വിനിമയം നടത്തി. പെണ്‍കുട്ടിയുടെ അച്ഛനുമായും മുരളീധരന്‍ സംസാരിച്ചു.
ഫാത്തിമയുടെ ആത്മഹത്യയില്‍ നീതി നേടി കുടുംബം നടത്തുന്ന പോരാട്ടത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പ്രമുഖ നേതാക്കള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിന്തുണ അറിയിച്ച് കൊല്ലം രണ്ടാം കുറ്റിയിലെ ഇവരുടെ വീട്ടിലെത്തി. കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രനും മേയര്‍ വി രാജേന്ദ്രബാബുവും കുടുംബത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ രാവിലെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാത്രിയും കൊല്ലത്തെ വീട്ടിലെത്തി ഇവര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളില്‍ സമീപകാലങ്ങളിയും ആവശ്യപ്പെട്ടു. കെഎസ്യു, എസ്എഫ്ഐ, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്താനങ്ങളുടെ സംസ്ഥാന പ്രതിനിധികളും ഫാത്തിമയുടെ വീട്ടില്‍ നേരിട്ടെത്തി പിന്തുണ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും ഫാത്തിമ ലത്തീഫിന് നീതി തേടിയുള്ള ക്യാമ്പയിന്‍ സജീവമാണ്.