ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രം പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഫോട്ടോകള്‍ക്ക് മാത്രമായി ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക്. ‘പോപ്പുലര്‍ ഫോട്ടോസ്’ എന്ന പേരിലാവും പുതിയ ഫീച്ചര്‍ അറിയപ്പെടുക. നിലവിലുള്ള വീഡിയോ ബ്രൗസിംഗ് സംവിധാനമായ ഫേസ്ബുക്ക് വാച്ച് എന്ന ഫീച്ചര്‍ പോലെയാവും പോപ്പുലര്‍ ഫോട്ടോസും പ്രവര്‍ത്തിക്കുക. ന്യൂസ് ഫീഡില്‍ തുറക്കുന്ന ഒരു ഇമേജുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ അതിനു താഴെയായി പ്രത്യക്ഷപ്പെടുകയാവും പുതിയ ഫീച്ചറില്‍ കാണാനാവുക.

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ കാണുന്നതു പോലെ കാണാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ട്രയല്‍ റണ്‍ നടത്തിയ ഈ ഫീച്ചര്‍ അവസാന ഘട്ടത്തിലാണെന്നും ഏറെ വൈകാതെ ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നുമാണ് വിവരം.