ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

പ്രമുഖ മലയാള സിനിമാ താരം ജഗതി ശീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിര താമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം വിവാഹ കാര്യം ആരാധകരുമായി പങ്കുവച്ചത്. ജഹാംഗീറിന്റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് ശ്രീലക്ഷ്മി വിവാഹ വിവരം ആരാധകരെ അറിയിച്ചത്.

ഇന്നു മുതല്‍ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകള്‍ നിനക്ക് വീടാകും.’ – എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. ഒമാനില്‍ ഒരു പ്രമുഖ കമ്പനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം നടന്നത്.