ജെ എന്‍ യു സംഘര്‍ഷം ; 50 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ജെഎന്‍യുവില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 50 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്‌റ് ചെയ്തു . പൊലീസ് കെട്ടിയ ബാരിക്കേഡുകള്‍ വിദ്യാര്‍ത്ഥികള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിനിടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ശീതകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലെത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.
മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സമരമെന്നും സമാധാനപരമായ മാര്‍ച്ചാണ് തങ്ങള്‍ നടത്തുന്നതെന്നും പറഞ്ഞ വിദ്യാര്‍ത്ഥികള്‍ കൈകൂപ്പി മാര്‍ച്ച് തുടരാന്‍ അനുവദിക്കണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു.
ഫീസ് വര്‍ധനവ് പിന്‍വലിക്കുന്നു എന്ന പേരില്‍ നാമ മാത്രമായ ഇളവുകള്‍ മാത്രമാണ് നല്‍കുന്നത്. വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. വൈസ് ചാന്‍സിലറെ സ്ഥാനത്ത് നിന്ന് നീക്കണം, പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാം എന്ന ഉറപ്പ് മാനവ വിഭവ ശേഷി മന്ത്രാലയം വാക്ക് പാലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
അതേസമയം, ജെഎന്‍യു ക്യാമ്പസിന് പുറത്ത് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ജെഎന്‍യു പ്രധാന കവാടത്തിന് പുറത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് പാര്‍ലമെന്റിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പസ് മുതല്‍ പാര്‍ലമെന്റ് വരെയുള്ള 15 കി.മി ദൂരം കാല്‍നടയായി സഞ്ചരിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാനാണ് മാര്‍ച്ചെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
എന്നാല്‍ മാര്‍ച്ച് തടഞ്ഞ പോലീസ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെ 50 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥികളെ തല്ലിചതച്ചതായി ആരോപണമുണ്ട്. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചാണ് പോലീസ് കൊട്‌നു പോയത്.