സൗബിന്‍ നായകനാകുന്ന ജൂതന്‍ സിനിമയില്‍ നിന്നും റീമയെ സംവിധായകന്‍ പുറത്താക്കി
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എന്ന പേരുള്ള ഒരാളാണ് ഭദ്രന്‍. മോഹന്‍ലാല്‍ നായകനായ സ്പടികം എന്ന ഒറ്റ ചിത്രം മാത്രം മതി ഭദ്രന്റെ മികവ് അറിയാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഭദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജൂതന്‍. സൗബിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റിമ കലിങ്കല്‍ ആണ് നായികയാകുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന റിമ കല്ലിങ്കലിനെ മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പകരം മംമ്ത മോഹന്‍ദാസ് ചിത്രത്തില്‍ നായികയാവും.
ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതനെന്നാണ് ഭദ്രന്‍ പറയുന്നത്.
‘ഡെക്കാന്‍ ക്രോണിക്കിളില്‍ കണ്ട ഒരു ലേഖനമാണ് എന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രന്‍ മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ജൂതന്റെ വേഷത്തില്‍ സൗബിന്‍ എത്തുന്നു. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.