ഹിന്ദുക്കള്‍ ഇനിമുതല്‍ ബെര്‍ത്ത് ഡേയ് കേക്ക് മുറിക്കരുത് എന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി
ഹിന്ദുക്കള്‍ ഇനി മെഴുകുതിരി കത്തിക്കുന്നതും കേക്ക് മുറിക്കുന്നതും ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കേക്ക് മുറിച്ചു ആഘോഷിക്കാതെ ജന്മദിനത്തില്‍ നല്ല സ്വാദിഷ്ടമായ ഭക്ഷണം തയാറാക്കുകയും ജനങ്ങള്‍ക്ക് മധുരം വിതരണം ചെയ്യുകയും വേണമെന്നും മെഴുകുതിരികള്‍ക്ക് പകരം മണ്‍ചിരാതുകള്‍ കത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ ക്ഷേത്രത്തില്‍ പോയി ഭഗവാന്‍ ശിവനെയും കാളി മാതാവിനെയും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ക്രിസ്ത്യന്‍ മിഷണറികളുടെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഹിന്ദു ആചാരങ്ങള്‍ക്ക് പകരം ക്രിസ്ത്യന്‍ രീതികള്‍ പഠിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആയതിനാല്‍ സനാതന ധര്‍മ്മ0 കാത്തു സൂക്ഷിക്കുന്നതിനായി കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും സനാതന ധര്‍മ്മവും മൂല്യങ്ങളും കാത്ത് സൂക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ കുടുമ കെട്ടാനോ തിലകക്കുറി അണിയാനോ തയ്യാറാകുന്നില്ലെന്നും ഗിരിരാജ് സിങ് ആരോപിച്ചു.