നമ്മുടെയൊക്കെ ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത് പത്ത് എജന്‍സികള്‍ക്ക് മാത്രം
രാജ്യത്തെ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്താനുള്ള അധികാരം പത്തു ഏജന്‍സികള്‍ക്ക് മാത്രമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. സിബിഐ (CBI), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate), ഇന്റലിജന്‍സ് ബ്യൂറോ (Intelligence Bureau) എന്നിങ്ങനെ ചുരുക്കം ചില ഏജന്‍സികള്‍ക്ക് മാത്രമാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത്.
എന്നാല്‍, വ്യക്തികളുടെ ഫോണ്‍ നിയന്ത്രണ വിധേയമാകുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വേണം.
ഫോണ്‍ ചോര്‍ത്താന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏജന്‍സികള്‍:
1. സിബിഐ (CBI)
2. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate)
3. ഇന്റലിജന്‍സ് ബ്യൂറോ (Intelligence Bureau)
4. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau)
5. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (Central Board Of Direct Taxes)
6. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (Directorate Of Revenue Intelligence)
7. എന്‍ഐഎ (NIA)
8. റോ (Research and Analysis Wing)
9. ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (Directorate Of Signal Intelligence)
10. ഡല്‍ഹി പോലീസ് കമ്മീഷണര്‍ (Delhi police Commissioner)
വാട്സാപ്പ് വിവര ചോര്‍ച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനുവേണ്ടി ഇന്റര്‍നെറ്റിലൂടെ കൈമാറുന്നതോ കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏതുവിവരവും നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി. 2000 ലെ ഐ.ടി ആക്ടിന്റെ 69-ാം വകുപ്പ് പ്രകാരമാണിത്.